കാർ മരത്തിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്; മൃതദേഹങ്ങൾ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

കാർ മരത്തിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്; മൃതദേഹങ്ങൾ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
Mar 7, 2025 08:43 AM | By Jain Rosviya

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ.

പുലര്‍ട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ജയ്മോന്‍റെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ ( 13 ), ബന്ധുവായ അലൻ( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. അപകടം നടന്ന എട്ട് മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൂന്ന് ആംബുലൻസുകളിലായി കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മരത്തിൽ ഇടിച്ച കാറ് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

#Father #daughter #die #tragically #car #hits #tree #three #injured #bodies #pulled #out #cutting #car

Next TV

Related Stories
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

Jul 14, 2025 12:10 PM

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ...

Read More >>
ചോറും കറിയും എല്ലാം മോശം...! കണ്ണൂർ തളിപ്പറമ്പിൽ ഹോട്ടലുകളില്‍ റെയിഡ്, പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

Jul 14, 2025 12:03 PM

ചോറും കറിയും എല്ലാം മോശം...! കണ്ണൂർ തളിപ്പറമ്പിൽ ഹോട്ടലുകളില്‍ റെയിഡ്, പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

കണ്ണൂർ തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന...

Read More >>
കുതിച്ച് കുതിച്ച് പൊന്ന് ...! അഞ്ചു ദിവസത്തിനിടെ 1240 രൂപ കൂടി, പവന് ഇന്ന് 73,240 രൂപ

Jul 14, 2025 11:40 AM

കുതിച്ച് കുതിച്ച് പൊന്ന് ...! അഞ്ചു ദിവസത്തിനിടെ 1240 രൂപ കൂടി, പവന് ഇന്ന് 73,240 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു, പവന് 120 രൂപയാണ് ഇന്ന്...

Read More >>
പാല് തന്ന കൈക്ക് തന്നെ കൊത്തി ....! കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം; പണവുമായി കടന്ന പ്രതി പിടിയിൽ

Jul 14, 2025 10:37 AM

പാല് തന്ന കൈക്ക് തന്നെ കൊത്തി ....! കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം; പണവുമായി കടന്ന പ്രതി പിടിയിൽ

കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന കടയിൽ നിന്ന് പണവുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ....

Read More >>
പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്

Jul 14, 2025 10:15 AM

പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്

പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ പ്രതിരോധ പ്രവർത്തനങ്ങളുമായി...

Read More >>
ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം; അപകടം ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

Jul 14, 2025 08:55 AM

ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം; അപകടം ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം....

Read More >>
Top Stories

//Truevisionall