( www.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ.

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് തന്നെയെന്നും എം വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളില്‍ മന്ത്രി സജി ചെറിയാന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എം വി ഗോവിന്ദന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഓരോ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും പേര് പരാമര്‍ശിച്ചു കൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുമുള്ള പ്രത്യേക ഭാഗങ്ങളുണ്ട്. അതില്‍ ഒന്നാമതുള്ള പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്.
പിണറായി വിജയനെ പ്രശംസിക്കുന്ന തരത്തിലുള്ള വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു, സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇ പി ജയരാജനെതിരായുള്ള വിമര്‍ശനമാണ് മറ്റൊരു പ്രധാനകാര്യം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സ്വയം ഒഴിവായതെന്ന ഇ പി ജയരാജന്റെ വാദം പൊളിക്കുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്. ഇപിയെ നീക്കിയെന്ന് ഒറ്റവരി പരാമര്‍ശം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ കാര്യ കാരണങ്ങള്‍ വിശദീകരിക്കുന്നില്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.
ബിജെപി സംസ്ഥാനത്ത് വളരുന്നു, ബിജെപിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ ചോരുന്നു തുടങ്ങിയ കാര്യങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒപ്പംതന്നെ അടിമുടി തിരുത്തല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനാ ദൗര്‍ബല്യങ്ങള്‍ ഇനിയും ബാക്കിയെന്നും പരിഹരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
#cpim #report #praises #pinarayivijayan
