വീണ്ടും ശ്വാസ തടസ്സം, കൃത്രിമ ശ്വാസം നൽകുന്നു; മാർപാപ്പയുടെ നില ഗുരുതരം

വീണ്ടും ശ്വാസ തടസ്സം, കൃത്രിമ ശ്വാസം നൽകുന്നു; മാർപാപ്പയുടെ നില ഗുരുതരം
Mar 4, 2025 08:53 AM | By Vishnu K

റോം: (www.truevisionnews.com) ‌കടുത്ത ശ്വാസതടസ്സം മൂലം ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായി വത്തിക്കാന്‍ അറിയിച്ചു.

കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്.17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫ്രാൻസിസ് മാ‍ർപാപ്പ.

കഴിഞ്ഞ ദിവസങ്ങളിൽ പോപ്പിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു.  മാർപ്പാപ്പയെ  ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

#Pope #critical #condition #breathing #difficulties #artificial #respiration

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories










Entertainment News