തൃശൂർ: (truevisionnews.com) തൃശൂർ കണ്ണാറയിൽ തേനീച്ചയുടെ കുത്തേറ്റ് നാലുപേർക്ക് പരിക്ക്. കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67), ജോമോൻ ഐസക് (39), ബെന്നി വർഗ്ഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.

ചികിത്സയിലുള്ള തങ്കച്ചന്റെ നില ഗുരുതരമാണ്. പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയപ്പോഴാണ് മറ്റു മൂന്നു പേർക്ക് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Four #people #injured #due #bee #stings #Thrissur #Kannara.
