കോട്ടയം: (www.truevisionnews.com) കോട്ടയം മറവന്തുരുത്ത് ആറ്റുവേലകടവിൽ മദ്യലഹരിയിൽ യുവാവ് കാറ് പുഴയിലെ ഓടിച്ചിറക്കി. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.
കാര്‍ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരൻ ആണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമിത വേഗതയിൽ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാര്‍ തോണിയുമായി ഉടൻ എത്തുകയായിരുന്നു.
.gif)

തോണി കാറിനോട് ചേര്‍ത്തുനിര്‍ത്തി ഡോര്‍ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തോണിയിലേക്ക് മാറ്റിയതിന് പിന്നാലെ കാര്‍ പൂര്‍ണമായും വെള്ളത്തിൽ മുങ്ങി.കടത്തുകാര്‍ എത്താൻ വൈകിയിരുന്നെങ്കില്‍ കാര്‍ വെള്ളത്തിൽ മുങ്ങി യുവാവ് അപകടത്തിൽപെടുമായിരുന്നു.
എന്നാൽ, രക്ഷപ്പെടുത്തിയതിന് പിന്നാലെ കടത്തുകാരുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടു. കടത്തുകാരൻ കാറിന്‍റെ ഡോര്‍ തുറന്നതിനാലാണ് മുങ്ങി പോയതെന്ന വിചിത്ര മറുപടിയാണ് യുവാവ് നൽകിയത്. കടത്തുകാരുമായി യുവാവ് തര്‍ക്കിക്കുകയും ചെയ്തു.
ഡോര്‍ തുറന്നില്ലെങ്കിൽ മുങ്ങി ചാവുമായിരുന്നുവെന്നും ആളുകളെ മെനക്കെടുത്തിയതും പോരന്ന് പറഞ്ഞ് കടത്തുകാരൻ തിരിച്ചും മറുപടി നൽകി.
#Kottayam #Maravanthuruth #youngman #drove #car #river #under #influence #alcohol #Kudos #rescuers
