കള്ളത്താക്കോൽ ഉപയോഗിച്ച് യുവതിയുടെ വീട്ടിൽ കയറി, അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ

കള്ളത്താക്കോൽ ഉപയോഗിച്ച് യുവതിയുടെ വീട്ടിൽ കയറി, അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ
Feb 28, 2025 10:11 PM | By VIPIN P V

ജപ്പാൻ: ( www.truevisionnews.com) യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് ഇയാൾ നൽകിയ മറുപടി യുവതി ധരിച്ച അടിവസ്ത്രത്തെക്കുറിച്ച് തനിക്ക് ജിജ്ഞാസയുണ്ടായിരുന്നുവെന്നാണ്.

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നത് തനിക്ക് അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ്.

എന്നാൽ, അടിവസ്ത്രങ്ങൾ നല്ല വൃത്തിയുള്ളതായി തോന്നിയതിനാൽ അത് എടുക്കുകയായിരുന്നു എന്നും ഇയാൾ കൂട്ടിചേര്‍ത്തു. കുറഞ്ഞത് പത്ത് തവണയെങ്കിലും ഇയാൾ യുവതിയുടെ വീട്ടിൽ രഹസ്യമായി കയറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഡിസംബർ 31 ന്, യുവതിയുടെ വീട്ടിൽ അവസാനമായി അതിക്രമിച്ച് കയറിയ ശേഷം ഇയാൾ രണ്ട് മണിക്കൂറോളം ആ വീടിനുള്ളിൽ ചെലവഴിച്ചു. ആ സമയത്തിനിടെ ഇയാൾ ടെലിവിഷനിൽ ഒരു സംഗീത പരിപാടിയും കണ്ടു. യുവതിയുടെ താമസസ്ഥലത്തിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇയാളുടെ പക്കലുണ്ടെന്നും പോലീസ് കണ്ടെത്തി.

കൂടാതെ, മറ്റ് വീടുകളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഇയാളുടെ കൈവശം കണ്ടെത്തി. മുമ്പ്, കഫേ ഓഫീസിൽ അതിക്രമിച്ച് കയറിയതിനും ഇയാളെ പിടികൂടിയിരുന്നു.

#oldman #arrested #entering #woman #house #fakekey #stealing #underwear

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories










Entertainment News