ആദ്യം കണ്ടെത്തിയത് വവ്വാലിനെ കൊന്നുതിന്നവരിൽ; അഞ്ചാഴ്ചക്കിടെ 50 പേർ മരിച്ചു, നിഗൂഢ രോഗം പടരുന്നു

ആദ്യം കണ്ടെത്തിയത് വവ്വാലിനെ കൊന്നുതിന്നവരിൽ; അഞ്ചാഴ്ചക്കിടെ 50 പേർ മരിച്ചു, നിഗൂഢ രോഗം പടരുന്നു
Feb 28, 2025 03:57 PM | By Athira V

കിൻഷാസ: ( www.truevisionnews.com ) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിഗൂഢ രോഗം പടരുന്നു. അഞ്ചാഴ്ചക്കിടെ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ ഇക്വറ്റർ പ്രവിശ്യയിലെ വിദൂര ഗ്രാമങ്ങളിൽ ഇതുവരെ 431 കേസുകളും 53 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പടിഞ്ഞാറൻ കോംഗോയിൽ 1,096-ലധികം കേസുകളും 60 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനകം മരണം സംഭവിക്കുകയാണ്.

വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യം നിഗൂഢ രോഗം കണ്ടെത്തിയത്. രോഗം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുകയാണെന്നും കൃത്യമായ കാരണം അജ്ഞാതമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിക് പറഞ്ഞു.

പനി, ഛർദ്ദി, ആന്തരിക രക്തസ്രാവം, വയറിളക്കം, ശരീരവേദന, കടുത്ത ദാഹം, സന്ധി വേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ബാധിച്ച് മരിച്ച കുട്ടികൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതായാണ് അധികൃതർ പറയുന്നത്.

#mystery #disease #kills #over #50 #congo

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories










Entertainment News