(truevisionnews.com) സുഡാനിൽ സൈനിക വിമാനം തകർന്നുവീണ് 46 പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ് . ഖാർതൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. വടക്കൻ ഒംദർമാനിലെ വാദി സൈദാൻ സൈനിക വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം കൊല്ലപ്പെട്ടു എന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ സിവിലിയൻമാരും ഉൾപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#46 #killed #Sudan #military #plane #crash
