വൈറൽ ചലഞ്ചിന്‍റെ ഭാഗം? ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവെച്ചു; പതിനാലുകാരൻ മരിച്ചു

വൈറൽ ചലഞ്ചിന്‍റെ ഭാഗം?  ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവെച്ചു; പതിനാലുകാരൻ മരിച്ചു
Feb 20, 2025 03:28 PM | By Susmitha Surendran

(truevisionnews.com) ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ചു . പതിനാലുകാരന് ദാരുണാന്ത്യം. ഡേവി ന്യൂൺസ് മൊറേര എന്ന ബ്രസീലിയൻ കൗമാരക്കാരനാണ് മരിച്ചത്. ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു.

കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്. എന്നാൽ ആരോഗ്യനില വഷളായപ്പോൾ, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച വടക്കുകിഴക്കൻ ബ്രസീലിയൻ ആശുപത്രിയിൽ വെച്ച് ആണ് കുട്ടി മരിച്ചുത്.

ഡേവിയുടെ മരണകാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു, ഇത് സെപ്റ്റിക് ഷോക്കിന് കാരണമായേക്കാം.

പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡേവി ഒരു ഓൺലൈൻ ചലഞ്ചിൽ നേരിട്ട് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിക്കുന്നതിന് മുമ്പ് ഈ പ്രവണതയുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടി ആദ്യം നിഷേധിച്ചിരുന്നു.

കൂടാതെ, മുറി വൃത്തിയാക്കുന്നതിനിടെ തലയണയ്ക്കടിയിൽ നിന്ന് പിതാവ് ഒരു സിറിഞ്ച് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, പോസ്റ്റ്‌മോർട്ടം ഫലം വന്നെങ്കിൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുവെന്ന് പോലീസ് പറയുന്നു.


#14year #old #boy #dies #after #participating #online #challenge

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories