കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികളെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികളെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
Feb 19, 2025 01:16 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലിലെ റാഗിങ് കേസിൽ പ്രതികളായ അഞ്ച് പേരേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഗാന്ധിനഗര്‍ പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ അപേക്ഷ നൽകിയിരുന്നു.

മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്.

അ​ഞ്ചു വിദ്യാർഥികൾ റാഗിങ്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ റാ​ഗി​ങ്ങി​നി​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​കയാണ്.

റാഗിങ്ങിൽ കോളജ് അധികൃതർക്ക് പങ്കുണ്ടെന്ന പരാതിയിൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.

തക്കസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന് കോളജ് പ്രിൻസിപ്പലിനും വാർഡനുമെതിരെ പരാതി ഉയർന്നിരുന്നു. കുറ്റക്കാരായ ചിലർക്ക് അനുകൂലമായ നിലപാട് ഇവർ സ്വീകരിച്ചിരുന്നതായി ഡി.ജി.പിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ഇവർക്കെതിരെയും അന്വേഷണം.

#Kottayam #NursingCollege #Ragging #accused #remanded #policecustody #two #days

Next TV

Related Stories
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
Top Stories










Entertainment News





//Truevisionall