എങ്ങോട്ടാ...! വമ്പൻ കുതിപ്പിൽ സ്വർണവില; ആശങ്കയോടെ വിവാഹ വിപണി

എങ്ങോട്ടാ...! വമ്പൻ കുതിപ്പിൽ സ്വർണവില; ആശങ്കയോടെ വിവാഹ വിപണി
Feb 19, 2025 10:42 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. റെക്കോർഡ് നിരക്കിനടുത്താണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം പവന് 520 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64280 രൂപയാണ്.

വമ്പൻ വർദ്ധനവോടു കൂടി സ്വർണവില ഒൻപത് ദിവസങ്ങൾക്ക് ശേഷം 64,000 കടന്നു. വില വർധന സ്വർണാഭരണ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8035 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6610 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

#gold #jewellery #gold #rate #today

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

Mar 22, 2025 07:06 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ്...

Read More >>
കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

Mar 22, 2025 06:57 AM

കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

Mar 22, 2025 06:41 AM

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

ഒരേ സമയം നിരവധി അകൗണ്ടുകളിൽ നിന്ന് വിദഗ്ദമായി ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി...

Read More >>
പെരുമ്പിലാവില്‍ യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍; അക്രമത്തിന് കാരണം ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം

Mar 22, 2025 06:03 AM

പെരുമ്പിലാവില്‍ യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍; അക്രമത്തിന് കാരണം ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം

അക്രമം കണ്ടു നില്‍ക്കാനാവാതെ അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍...

Read More >>
Top Stories

Entertainment News