Feb 19, 2025 09:28 AM

തൃശ്ശൂർ: (truevisionnews.com)  മയക്കുവെടിയേറ്റ് മയങ്ങിവീണ അതിരപ്പിള്ളിയിലെ കാട്ടാനയെ അനിമൽ ആംബുലൻസിൽ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിൽ തണുത്തെ വെള്ളം ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് മയങ്ങി കിടന്നിരുന്ന കൊമ്പൻ എഴുന്നേറ്റത്.

ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമൽ ആംബുലൻസിലേയ്ക്ക് കയറ്റുകയായിരുന്നു. നേരത്തെ മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചിരുന്നു ആനയുടെ മസ്തകത്തിനേറ്റ മുറിവിൽ ആരോഗ്യവിദഗ്ധർ മരുന്നുവെച്ചു നൽകിയിരുന്നു.

ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു. വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കിലായിരുന്നു ആന ഉണ്ടായിരുന്നത്.

തുടർന്ന് അരുൺ സക്കറിയയും സംഘവും അവിടേയ്ക്ക് എത്തുകയായിരുന്നു. ആനയെ കോടനാട്ടേയ്ക്ക് കൊണ്ടുപോകുന്നതിനായി കുങ്കിയാനകളും എത്തിയിരുന്നു. 7.15ഓടെ ആനയ്ക്ക് മയക്കുവെടി വെച്ചു. അൽപദൂരം നടന്നതിന് പിന്നാലെ ആന മയങ്ങിവീഴുകയായിരുന്നു.

#wildelephant #Athirappilli #who #fell #unconscious #after #being #drugged #taken #animal #ambulance.

Next TV

Top Stories