കാസർകോട്: ( www.truevisionnews.com ) കാസർകോട് പുത്തിഗെയിൽ സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സിപിഎം കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനാണ് കുത്തേറ്റത്.

രാത്രി 8.30ഓടെയായിരുന്നു സംഭവം. പുത്തിഗെയിലെ ഊജംപദാവിൽ സൂപ്പർ മാർക്കറ്റിന് മുമ്പിൽ നിൽക്കെ രണ്ടംഗം സംഘം ഉദയകുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ ഉദയകുമാറിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഊജംപദാവ് സ്വദേശികളായ ദാമോദരൻ, നാരായണൻ എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്നാണ് വിവരം. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
#Kasaragod #CPM #branch #secretary #stabbed
