റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് മരിച്ചു

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക  കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് മരിച്ചു
Feb 17, 2025 05:12 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമാണ് സംഭവം .

മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ് ലിസി. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്.

വൈകുന്നേരം 5.45-ന് പള്ളി പടിക്കല്‍ ഓട്ടോ ഇറങ്ങിയ ലിസി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചത്.  ബസ് നിര്‍ത്തുമെന്ന് വിചാരിച്ച് ലിസി മുന്നോട്ടുനീങ്ങി, എന്നാല്‍ മുന്നോട്ടുപാഞ്ഞ ബസ് ലിസിയെ ഇടിക്കുകയായിരുന്നു.

ബസിന്റെ അടിയില്‍ വീണുപോയ ലിസിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടുകൂടി മരിക്കുകയായിരുന്നു.

#elderly #KSRTC #tried #cross #road #He #died #after #being #hit #bus

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories