വടകര കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

വടകര കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,  അന്വേഷണം ആരംഭിച്ചു
Feb 17, 2025 04:52 PM | By Susmitha Surendran

വടകര : (truevisionnews.com) കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .കല്ലേരി പൂവാട്ടുംപാറ വെങ്കലുള്ള പറമ്പത്ത് ശ്യാമിനിയാണ് മരിച്ചത് .

കഴിഞ്ഞ ദിവസം രാത്രി 7 : 30 ടെയാണ് സംഭവം .കണ്ണൂർ സ്വദേശിനിയാണ് ശ്യാമിനി . കല്ലേരിയിലെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . സന്ധ്യയോടെ യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭത്താവ് ജിതിൻ ആണ് വീട്ടുകാരെയും മറ്റും അറിയിച്ചത് .

തുടർന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു . വർക്ക് ഷോപ്പിലെ മെക്കാനിക്ക് ജീവനക്കാരനാണ് ജിതിൻ . കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ല .

തിരിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെയാണ് സന്ധ്യയോടെ യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭർത്താവ് അറിയിക്കുന്നത് . യുവതിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . നാല് വയസ്സുകാരൻ ദ്രുവരക്ഷ് ആണ് മകൻ .

#married #woman #found #dead #inside #her #house #Vadakara #Kalleri

Next TV

Related Stories
യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

Mar 12, 2025 09:07 AM

യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ...

Read More >>
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Mar 12, 2025 08:40 AM

കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും...

Read More >>
ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ

Mar 12, 2025 08:21 AM

ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ

രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി മുന്‍വൈരമുണ്ടായിരുന്നതായും പോലീസ്...

Read More >>
Top Stories