പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്.

മഠത്തുമുഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്.
ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, രാഷ്ട്രീയ തർക്കങ്ങൾ ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
#Conflict #among #youth #CITU #worker #stabbed #death
