കോട്ടയം: (truevisionnews.com) സംസ്ഥാനത്ത് തുടരുന്ന വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ഫ്രണ്ട്-എം. വന്യജീവി ആക്രമണങ്ങളിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നിലപാട് നിരുത്തരവാദപരമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
കോട്ടയത്ത് സംഘടിപ്പിച്ച ‘മാണിസം’ യൂത്ത് കോൺക്ലേവിൽ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു വനം മന്ത്രിക്കെതിരായ വിമർശനം. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മിന്‍റെ യുവജനവിഭാഗമാണ് യൂത്ത് ഫ്രണ്ട്-എം.
.gif)

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കുമ്പോൾ അവർക്കൊപ്പമാണ് നിൽക്കേണ്ടത്. എന്നാൽ, അവരെ കുറ്റപ്പെടുത്തുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്നും യൂത്ത് ഫ്രണ്ട്-എം കുറ്റപ്പെടുത്തി.
#ongoing #wild #animal #attacks #state #Forest #Minister #AKSaseendran #Youth #FrontM #criticizes
