വടകര വില്യാപ്പളളിയിൽ ആർ.വൈ.ജെ.ഡി ക്യാമ്പിലെ പന്തലും കസേരകളും തീവെച്ച് നശിപ്പിച്ച നിലയിൽ

വടകര വില്യാപ്പളളിയിൽ ആർ.വൈ.ജെ.ഡി ക്യാമ്പിലെ പന്തലും കസേരകളും തീവെച്ച് നശിപ്പിച്ച നിലയിൽ
Feb 16, 2025 08:27 AM | By Athira V

വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) വടകര  വില്യാപ്പളളി പഞ്ചായത്തിലെ മൈക്കുളങ്ങരത്താഴയിൽ ആർ.വൈ.ജെ.ഡി, വിദ്യാർഥി ജനത എന്നിവയുടെ ഏകദിന പരിശീലന ക്യാമ്പിനായി ഒരുക്കിയ പന്തലും കസേരകളും തീവെച്ചു നശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 150 ഓളം കസേരകൾ നശിച്ചു. തുണിപ്പന്തലും നിലത്ത് വിരിക്കാൻ കൊണ്ടുവന്ന മാറ്റും കത്തിച്ചിട്ടുണ്ട്. എല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

സമീപത്തെ വീട്ടുകാരാണ് തീ കണ്ടത്. തുടർന്ന് നാട്ടുകാരും ആർ.ജെ.ഡി പ്രവർത്തകരുമെത്തി. വടകരയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. പോലീസും സംഭവസ്ഥലത്തെത്തി. തീവെപ്പിനു പിന്നിൽ ആരാണെന്നത് വ്യക്തമായിട്ടില്ല.

രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലനിൽക്കുന്ന പ്രദേശമല്ല ഇത്. ഞായറാഴ്ച രാവിലെ മുതലാണ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. സംഭവമറിഞ്ഞ് പുലർച്ചെ തന്നെ ആർ.ജെ.ഡി നേതാക്കൾ സ്ഥലത്തെത്തി. പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി.

#Pandal #chairs #RYJD #camp #were #destroyed #fire #Vadakara #Vilyapally

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories