ഓസ്റ്റിൻ: ( www.truevisionnews.com ) യു.എസ് സംസ്ഥാനമായ ടെക്സസിലെ ഡാളസ് നഗരത്തിലുള്ള സ്ത്രീക്ക് ഗർഭഛിദ്ര ഗുളികകൾ നിർദേശിച്ച ഡോക്ടർക്ക് ഒരു ലക്ഷം ഡോളർ പിഴ ചുമത്തി കോടതി. ഡോ. മാഗി കാർപെന്റർക്കാണ് ജില്ല ജഡ്ജി ബ്രയാൻ ഗാന്റ് പിഴയിട്ടത്.

ഫോണിലൂടെ ഡോക്ടർ ഗുളികകൾ നിർദേശിച്ചത് സംസ്ഥാനത്തെ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ടെക്സസ് നിവാസികൾക്ക് ഗർഭഛിദ്ര മരുന്നുകൾ നിർദേശിക്കുന്നതിൽനിന്ന് കാർപെന്ററിനെ ജഡ്ജി വിലക്കുകയും ചെയ്തു. യു.എസിൽ ഗർഭഛിദ്ര നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ടെക്സസ്.
#Doctor #prescribed #abortion #pill #fined #100,000 #dollars
