തൃശ്ശൂർ: (www.truevisionnews.com) കൊടുങ്ങല്ലൂർ പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തും എത്തി ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ.
കൊടുങ്ങല്ലൂർ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തുമെത്തി ഭീഷണിപ്പെടുത്തിയതായി മരിച്ച ഷിനിയുടെ ഭർത്താവ് രതീഷും പിതാവ് രമണനും പറയുന്നു.
.gif)

ഷിനി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി പലിശസംഘം ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്തുയെന്നും കുടുംബം പറഞ്ഞു. പലിശക്കാരുടെ ഭീഷണി കാരണം ജീവിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.
#Woman #suicide #Thrissur #Following #Threat #moneylenders #Shini #family #tolerate #suicide
