മൊബൈൽ ചാർജർ തരാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ചു; കായികാധ്യാപകൻ അറസ്റ്റിൽ

മൊബൈൽ ചാർജർ തരാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ചു; കായികാധ്യാപകൻ അറസ്റ്റിൽ
Feb 13, 2025 02:46 PM | By VIPIN P V

(www.truevisionnews.com) പന്ത്രണ്ട് വയസുകാരനായ വിദ്യാർഥിയെ പീഡീപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അംറേലിയിലാണ് സംഭവം. അംറേലിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്.

വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശാൽ സാവലിയ എന്നയാളാണ് പിടിയിലായത്. സ്കൂൾ ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന വിദ്യാർഥിക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം.

ജനുവരി ഏഴിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മൊബൈൽ ചാർജർ തരാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് മൂന്നിലധികം തവണ ഇയാൾ വിദ്യാർഥിയെ പീഡിപ്പിച്ചു.

തുടർന്ന് വിദ്യാർഥി ഇക്കാര്യം അച്ഛനെ അറിയിച്ചതോടെ സംഭവം പുറത്താകുന്നത്. വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശാലിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ഇയാളുടെ സ്മാർട്ട്ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#called #student #room #pretext #mobilecharger #tortured #Sports #teacher #arrested

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News