ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം, അപകടം ബൈക്ക് യാത്രികൻ ലോട്ടറി എടുക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ

ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം, അപകടം ബൈക്ക് യാത്രികൻ ലോട്ടറി എടുക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ
Feb 13, 2025 12:54 PM | By Athira V

തൃശൂർ: ( www.truevisionnews.com) പാവറട്ടി പെരുവല്ലൂരിൽ ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം. പെരുവല്ലൂർ പൂച്ചക്കുന്ന് സ്വദേശി പെരുവല്ലൂർ വീട്ടിൽ ശങ്കുണ്ണി (75)യാണ് മരിച്ചത്.

ടിപ്പർ ലോറിക്ക് മുന്നിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ ലോട്ടറി എടുക്കാനായി പെട്ടെന്ന് വെട്ടിച്ച് എടുത്തതാണ് ലോറി നിയന്ത്രണം വിടാൻ കാരണം.

ബൈക്ക് യാത്രികനെയും ലോട്ടറി വില്പനക്കാരനെയും ഇടിച്ചുതെറിപ്പിച്ച ശേഷം മതിൽ തകർത്താണ് ലോറി നിന്നത്. ലോറിയിലെ ക്ലീനർക്കും ബൈക്ക് യാത്രക്കാരനും നിസ്സാരമായി പരിക്കേറ്റു.


#tippe #-lorry #bike #accident #lottery #seller #died #thrissur

Next TV

Related Stories
Top Stories