കോഴഞ്ചേരി: (truevisionnews.com) പത്തനംതിട്ട കോഴഞ്ചേരിയിൽ 93കാരി കിണറ്റിൽവീണു. സ്ഥിരമായി വെള്ളം കോരുന്ന അയൽവാസിയുടെ വീട്ടിലെ കിണറ്റിലെ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വയോധിക കിണറ്റിൽ വീണത്.

അപകടത്തിൽപെടുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. യാദൃച്ഛികമായി അവിടെ എത്തിയ അയൽവാസി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടവഴിമാത്രമുള്ള വീട്ടിൽനിന്നും സാഹസികമായി പോലീസ് രക്ഷാപ്രവർത്തനം നടത്തി.
ഗൗരിയെ സുരക്ഷിതമായി സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പോലീസ് സംഘം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവർ നിരീക്ഷണത്തിൽ കഴിയുകയാണിപ്പോൾ.
പുനർജന്മമായി കരുതാവുന്ന ഈ രക്ഷപ്പെടലിൽ നാട്ടുകാർക്കും ആറന്മുള പോലീസിനും കൈകൾ കൂപ്പി ഹൃദയം നിറഞ്ഞ നന്ദിപറയുകയാണ് വയോധിക.
എസ്.എച്ച്.ഒ. പ്രവീണിനൊപ്പം എസ്.ഐ. വിഷ്ണു, എസ്.സി.പി.ഒ. താജുദീൻ, സി.പി.ഒ. വിഷ്ണു എന്നിവരാണ് രണ്ടുമണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
#93 #year #old #woman #fell #well #Kojancherry #Police #rescuers
