സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് കൊടും ക്രൂരത, അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റില്‍

സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് കൊടും ക്രൂരത, അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റില്‍
Feb 12, 2025 07:41 AM | By VIPIN P V

കോട്ടയം : (www.truevisionnews.com) കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി.

സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല.

പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

#Fearing #threats #seniors #not #tell #brutality #firstyear #students #five #students #arrested

Next TV

Related Stories
'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

Mar 12, 2025 09:51 AM

'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി...

Read More >>
യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

Mar 12, 2025 09:07 AM

യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ...

Read More >>
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Mar 12, 2025 08:40 AM

കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും...

Read More >>
Top Stories