ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ന‍ൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ന‍ൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
Feb 10, 2025 02:29 PM | By VIPIN P V

(www.truevisionnews.com) ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

യുവതിയുടെ നൃത്തത്തിന്റെയും തുടർന്ന് വേദിയിൽ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ഇൻഡോറിൽ നിന്ന് വിധിഷയിലെത്തിയ പരിണീത ജയിൽ എന്ന യുവതിയാണ് മരിച്ചത്. വിവാഹ തലേദിവസമുള്ള ആഘോഷങ്ങൾ നടന്നുവരുന്നതിനിടെ യുവതി വേദിയിൽ കയറി നൃത്തം ചെയ്തു.

ഇതിനിടെയാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും സെക്കന്റുകൾക്കുള്ളിൽ മുഖം കുത്തി വീഴുകയും ചെയ്യുന്നത്. നൃത്തം നിരവധിപ്പേ‍ർ മൊബൈൽ ക്യാമറകളിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം.

അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

#woman #collapsed #died #dancing #relative #wedding

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories