കൊച്ചിയിൽ ട്രാൻസ് വുമണിന് നേരെ ക്രൂരമർദനം;കാലിനും കൈവിരലിനും പരിക്ക്

കൊച്ചിയിൽ ട്രാൻസ് വുമണിന് നേരെ  ക്രൂരമർദനം;കാലിനും കൈവിരലിനും പരിക്ക്
Feb 8, 2025 10:05 AM | By akhilap

കൊച്ചി: (truevisionnews.com) കൊച്ചിയിൽ ട്രാൻസ് വുമണിന് നേരെ ക്രൂരമർദനം.കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിനെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു.വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമനാണ് ആക്രമിക്കപ്പെട്ടത്.

മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്.തുടർന്ന് ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.



#transwoman #brutally #beaten #Kochi #leg #finger #injured

Next TV

Related Stories
Top Stories