Featured

സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ്‌ തുടരും

Kerala |
Feb 6, 2025 01:23 PM

തൊടുപുഴ: (www.truevisionnews.com) സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർ​ഗീസ് തുടരും. തൊടുപുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനം സി വി വർ​ഗീസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

39 അം​ഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം പുതിയതായി തിരഞ്ഞെടുത്തു. നാല് പുതുമുഖങ്ങളാണ് പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചിരിക്കുന്നത്.

കെ ജി സത്യൻ, എം തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഇടംനേടിയത്. 2022ൽ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സിവി വർ​ഗീസ് ആദ്യമായി സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരുന്നത്.

കെഎസ്‌വൈഎഫിലൂടെയാണ് സി വി വർഗീസ്‌ പൊതുരംഗത്തേയ്ക്ക് വരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. കർഷക സംഘം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

#CVVarghese #continue #CPIM #Idukkidistrictsecretary

Next TV

Top Stories










Entertainment News