തൃശൂർ: (truevisionnews.com) കൊടുങ്ങല്ലൂരിലെ ചെന്ത്രാപ്പിന്നിയിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് .ചെന്ത്രാപ്പിന്നിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രേഖ എന്നാണ് ഇവരുടെ പേരെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും ഇവർ മറ്റ് പല പേരിലും പലയിടത്തും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
.gif)

അഞ്ച് മാസം മുൻപായിരുന്നു ഇവർ ചെന്ത്രാപ്പിന്നിയിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിന് പടിഞ്ഞാറ് മണ്ഡലാക്കൽ പരിസരത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഇന്ന് രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#Woman #died #fire #burns #Chentrapinni #Kodungallur.
