ആക്രമണത്തിന് ശേഷം കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു; സെൽഫി പുറത്തുവിട്ട് എസ്എഫ്‌ഐ

ആക്രമണത്തിന് ശേഷം കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു; സെൽഫി പുറത്തുവിട്ട് എസ്എഫ്‌ഐ
Jan 29, 2025 10:38 AM | By Susmitha Surendran

തൃശൂർ: (truevisionnews.com)  ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്‌യു പ്രവർത്തകർ ആംബുലൻസ് ദുരുപയോ​ഗം ചെയ്തെന്ന് എസ്എഫ്‌ഐ.

കെഎസ്‌യു പ്രവർ‌ത്തകർ ആംബുലസിന്റെ ഉളളിൽ നിന്ന് എടുത്ത സെൽഫി എസ്എഫ്‌ഐ പുറത്തുവിട്ടു. ആശുപത്രിയിലേക്ക് എന്ന പേരിലാണ് കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറിയത്.

അക്രമം നടത്തിയ ശേഷം രക്ഷപ്പെടാനാണ് കെഎസ്‌യു ആംബുലൻസ് ഉപയോ​ഗിച്ചതെന്നും എസ് എഫ് ഐ ആരോപിച്ചു. ആംബുലൻസിനകത്ത് കെഎസ്‌യു പ്രവർത്തകർ ചിരിച്ചു നിൽക്കുന്ന ഫോട്ടോയാണ് എസ്എഫ്‌ഐ പുറുത്തുവിട്ടത്.

കെഎസ്‌യു പ്രവർ‌ത്തകൻ വാട്സ്ആപ്പ് സ്റ്റാറ്റസായി വെച്ച ഫോട്ടോയാണ് എസ് എഫ് ഐ പുറുത്തുവിട്ടത്. കെഎസ്‌യു പ്രവർത്തകരുമായി പോയ ആംബുലൻസിന് നേരെ ഇന്നലെ കല്ലേറുണ്ടായിരുന്നു. ആംബുലൻസിന് മുമ്പിൽ കാർ കുറുകെയിട്ട് കല്ലേറ് നടത്തുകയായിരുന്നു.

ഈ സംഭവത്തിന് പിന്നിൽ എസ്എഫ്‌ഐ ആണെന്ന് ആരോപണമുയർ‌ന്നിരുന്നു. എന്നാൽ ആംബുലൻസിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ  പറഞ്ഞിരുന്നു.

മാളയിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‌യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

ഇരുസംഘടനകളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

#After #attack #KSU #workers #escaped #ambulance #SFI #released #selfie

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Jul 17, 2025 10:38 PM

കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന്...

Read More >>
ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

Jul 17, 2025 10:24 PM

ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

പന്തീരങ്കാവ് മുതുവനത്തറയിൽ ഇന്നലെ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ...

Read More >>
'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

Jul 17, 2025 10:21 PM

'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി...

Read More >>
ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 17, 2025 09:51 PM

ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ കനത്ത മഴ തുട‌രുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ്...

Read More >>
കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 17, 2025 09:23 PM

കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
Top Stories

//Truevisionall