പൂരത്തിനിടെ വീണ്ടും കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു, പേടിച്ച് ഓടിയ 63 കാരിക്ക് വീണ് പരിക്കേറ്റു

പൂരത്തിനിടെ വീണ്ടും കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു, പേടിച്ച് ഓടിയ 63 കാരിക്ക് വീണ് പരിക്കേറ്റു
Jan 24, 2025 08:40 PM | By Athira V

കുന്നംകുളം: ( www.truevisionnews.com) തൃശൂരിൽ ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. നേരത്തെ ഇടഞ്ഞ കൊമ്പൻ കീഴൂട്ട് വിശ്വനാഥനാണ് വീണ്ടും ഇടഞ്ഞത്.

ആനയെ കൊണ്ടുപോകുന്നതിനായി ചിറ്റഞ്ഞൂർ പാടം വഴി നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് വീണ്ടും ആനയിടഞ്ഞ് അമ്പലത്തിന്റെ ഭാഗത്തേക്ക് ഓടിയത്. ആന ഓടിവരുന്നത് കണ്ട് അമ്പലത്തിന് സമീപത്ത് നിന്നിരുന്ന നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആന തിരിയുകയും ചെയ്തു.

ഇതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. സംഭവ സമയത്ത് അമ്പലത്തിന് സമീപം കച്ചവടം നടത്തിയിരുന്ന കേച്ചേരി പാറന്നൂർ സ്വദേശിനി ചെറുവത്തൂർ വീട്ടിൽ 63 വയസ്സുള്ള മേരിക്കാണ് ആന വരുന്നത് കണ്ട് പേടിച്ച് ഓടുന്നതിനിടെ പരിക്കേറ്റത്.

പരിക്കേറ്റ മേരിയെ കുന്നംകുളം പരസ്പര സഹായ സമിതിയെ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയെയും സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയി.

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം.

ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവർക്കാണ് പരിക്കേറ്റത്. രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരിക്കേറ്റത്. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ.

ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

#KeezhutVishwanathan #fell #again #during #Puram #63 #year #old #woman #who #ran #away #got #injured #after #falling

Next TV

Related Stories
പഠിപ്പ്മുടക്കും....; തേവലക്കര മിഥുനിന്റെ മരണം, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി സംഘടനകൾ

Jul 18, 2025 06:18 AM

പഠിപ്പ്മുടക്കും....; തേവലക്കര മിഥുനിന്റെ മരണം, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി സംഘടനകൾ

തേവലക്കര മിഥുനിന്റെ മരണം, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി...

Read More >>
അവധിയാ.... ഉറങ്ങിക്കോളൂ...! മൂന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jul 18, 2025 06:01 AM

അവധിയാ.... ഉറങ്ങിക്കോളൂ...! മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Jul 17, 2025 10:38 PM

കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന്...

Read More >>
ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

Jul 17, 2025 10:24 PM

ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

പന്തീരങ്കാവ് മുതുവനത്തറയിൽ ഇന്നലെ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ...

Read More >>
'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

Jul 17, 2025 10:21 PM

'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി...

Read More >>
Top Stories

//Truevisionall