ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി

ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി
Jan 24, 2025 12:11 PM | By Athira V

പുണെ: ( www.truevisionnews.comകുടുംബവഴക്കിനു പിന്നാലെ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് കീഴടങ്ങി. ഇരുപത്തേഴുകാരിയായ ജ്യോതി ജീതെയെയാണ് ഭര്‍ത്താവും മുപ്പത്തേഴുകാരനുമായ ശിവദാസ് ജിതെ കുത്തിക്കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ജോലിയിടത്തെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ പശ്ചാത്താപം അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ശിവദാസ് പങ്കുവെച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീട്ടില്‍വെച്ചാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കം മൂത്തതിനു പിന്നാലെ ശിവദാസ്, അടുത്തുകണ്ട കത്രികയെടുത്ത് ജ്യോതിയുടെ തൊണ്ടയില്‍ കുത്തുകയായിരുന്നു.

ജ്യോതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതിന് ശേഷം സംഭവിച്ചതില്‍ ഖേദം അറിയിച്ചുള്ള ഒരു വീഡിയോ ശിവദാസ് സ്വന്തം ഫോണില്‍ ഷൂട്ട് ചെയ്ത്, ഇത് ജോലിയിടത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു.

പിന്നാലെ ആറ് വയസ്സുള്ള മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ്, പ്രതി കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്രികയുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

#pune #man #stabs #wife #death #surrenders #before #police

Next TV

Related Stories
സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

Feb 5, 2025 09:47 PM

സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....

Read More >>
പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Feb 5, 2025 07:25 PM

പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ...

Read More >>
കൊടും ക്രൂരത...ഭാര്യയെ കുക്കറിന്റെ ലിഡ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

Feb 5, 2025 05:11 PM

കൊടും ക്രൂരത...ഭാര്യയെ കുക്കറിന്റെ ലിഡ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

ഭര്‍ത്താവിന്റെ എതിർപ്പിന് വിരുദ്ധമായി തങ്ങളുടെ പെൺമക്കളില്‍ ഒരാളെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതെന്നാണ്...

Read More >>
പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

Feb 5, 2025 09:50 AM

പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തർക്കം പതിയെ കയ്യാങ്കളിലേക്ക് കടന്നതോടെ തന്നെ ശുഭം മ‌‍‌ർദ്ദിച്ചെന്ന് കാണിച്ച് അക്ഷയ പൊലീസിൽ പരാതി...

Read More >>
ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം,  മൂന്ന് പ്രതികൾ അറസ്റ്റിൽ

Feb 3, 2025 04:06 PM

ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, മൂന്ന് പ്രതികൾ അറസ്റ്റിൽ

ലഹരിപ്പുറത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്....

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, 32കാരി പിടിയിൽ

Feb 3, 2025 01:45 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, 32കാരി പിടിയിൽ

യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി...

Read More >>
Top Stories