തൃശൂർ : (truevisionnews.com) അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു.

ഒരു തവണ ലക്ഷ്യം കണ്ടു. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ നിന്ന് മാറ്റിയ ശേഷമാണ് മയക്കുവെടി വെച്ചത്.
മയക്കുവെടിയേറ്റ ആന വന മേഖലയിലേക്ക് നീങ്ങുകയാണ്. ദൗത്യ സംഘം ആനയെ പിന്തുടരുന്നുണ്ട്. രണ്ട് ദിവസം കാണാമറയത്തായിരുന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിനൊപ്പം കണ്ടെത്തിയത്. മൂന്ന് ആനകൾക്കൊപ്പമായിരുന്നു മുറിവേറ്റ കാട്ടാന.
#wildebeest #found #with #head #injuries #Athirappilli #drugged.
