അഞ്ച് വിക്കറ്റുമായി നിധീഷ്, മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കി കേരളം ശക്തമായ നിലയിൽ

അഞ്ച് വിക്കറ്റുമായി നിധീഷ്, മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കി കേരളം ശക്തമായ നിലയിൽ
Jan 23, 2025 09:26 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്.

രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൌളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻ നിര ബാറ്റർമാരെ പുറത്താക്കി തുടക്കത്തിൽ തന്നെ നിധീഷ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു.

ഓപ്പണർ ഹർഷ് ഗാവ്ലിയെയും രജത് പട്ടീദാറിനെയും ഒരേയോവറിൽ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രജത് പട്ടീദാർ പൂജ്യത്തിന് പുറത്തായപ്പോൾ ഹർഷ് ഗാവ്ലി ഏഴും ഹിമൻശു മന്ത്രി 15ഉം റൺസെടുത്തു.

ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ച് നിന്ന ശുഭം ശർമ്മയാണ് വലിയൊരു തകർച്ചയിൽ നിന്ന് മധ്യപ്രദേശിനെ കയകയറ്റിയത്. 54 റൺസെടുത്ത ശുഭം ശർമ്മയാണ് മധ്യപ്രദേശിൻ്റെ ടോപ് സ്കോറർ.

വെങ്കടേഷ് അയ്യർ 42 റൺസെടുത്തു. പരിക്കേറ്റ് കളം വിട്ട വെങ്കടേഷ് അയ്യർ പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബേസിൽ എൻ പിയും ആദിത്യ സർവാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ അക്ഷയ് 22ഉം രോഹൻ 25ഉം റൺസ് നേടി ക്രീസിലുണ്ട്.

#Nidhish #five #wickets #Kerala #strong #position #bowled #MadhyaPradesh

Next TV

Related Stories
ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി; ഐ പി എൽ ലൈവായി കാണാൻ ചാർജ് പ്രഖ്യാപിച്ച് ജിയോഹോട്സ്റ്റാർ

Feb 14, 2025 04:25 PM

ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി; ഐ പി എൽ ലൈവായി കാണാൻ ചാർജ് പ്രഖ്യാപിച്ച് ജിയോഹോട്സ്റ്റാർ

ജിയോ സിനിമയില്‍ സൗജന്യമായി കാണാമായിരുന്ന ഐപിഎല്‍ ജിയോ ഹോട്സ്റ്റാറില്‍ ഇനി...

Read More >>
 പെൺപട ഒരുങ്ങി; വനിതാ പ്രിമിയർ ലീഗ് ട്വന്റി20 മൂന്നാം സീസണ് ഇന്ന് തുടക്കം

Feb 14, 2025 04:08 PM

പെൺപട ഒരുങ്ങി; വനിതാ പ്രിമിയർ ലീഗ് ട്വന്റി20 മൂന്നാം സീസണ് ഇന്ന് തുടക്കം

5 ടീമുകൾ, 4 വേദികൾ, 22 മത്സരങ്ങൾ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണ് ഇന്ന് ഗുജറാത്തിലെ വഡോദരയിൽ...

Read More >>
നറുക്ക് വീണത് രജത് പാട്ടിദാറിന്; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

Feb 13, 2025 12:40 PM

നറുക്ക് വീണത് രജത് പാട്ടിദാറിന്; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

2021 മുതല്‍ ആര്‍സിബിയുടെ ഭാഗമായ പാട്ടിദാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ...

Read More >>
ഇന്നറിയാം റോയല്‍ ക്യാപ്റ്റനെ; സാധ്യതാ പട്ടികയില്‍ കോഹ്‌ലിയും  രജത് പട്ടീദറും

Feb 13, 2025 10:23 AM

ഇന്നറിയാം റോയല്‍ ക്യാപ്റ്റനെ; സാധ്യതാ പട്ടികയില്‍ കോഹ്‌ലിയും രജത് പട്ടീദറും

വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആര്‍സിബി തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന് ശേഷം...

Read More >>
ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

Feb 12, 2025 10:39 PM

ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

357 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 214 റൺസിന് പുറത്തായി. 142 റൺസിനാണ് ഇന്ത്യയുടെ...

Read More >>
സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി;ഒരുമാസം വിശ്രമം, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല

Feb 12, 2025 08:41 PM

സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി;ഒരുമാസം വിശ്രമം, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക്...

Read More >>
Top Stories