#Sharonmurdercase | 'ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്, അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ അവന്'- സുഹൃത്ത്

#Sharonmurdercase |  'ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്, അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ അവന്'- സുഹൃത്ത്
Jan 20, 2025 02:38 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ. റിജിന്റെ സാക്ഷിമൊഴിയാണ് ഈ കേസിൽ നിർണായകമായത്.

ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു. ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. റിജിൻ പറഞ്ഞു.

സാക്ഷിമൊഴി നൽകിയപ്പോഴെല്ലാം ​ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിൻ  പ്രതികരിച്ചു. അന്നത്തെ ദിവസം വീണ്ടും ഓർത്തെടുക്കുകയാണ് റിജിൻ.

അന്ന് അവളുടെ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഛർദ്ദിച്ചു കൊണ്ടാണ് അവൻ തിരിച്ചുവന്നത്. രണ്ട് മൂന്ന് വട്ടം ഛർദിച്ചു. അപ്പോൾ ഞാൻ ചോദിച്ചത്. കഷായോം ഫ്രൂട്ടിയും തന്നു, അവള് ചതിച്ചു എന്നും പറഞ്ഞു.

അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ അവന്. മരിക്കുമെന്ന് അവനും വിചാരിച്ചില്ല. അവസാനം വരെ അവളെ വിശ്വാസമുണ്ടായിരുന്നു. ഈ ​ഗതി വേറെ ഒരാൾക്കും വരാതിരിക്കട്ടെ. റിജിൻ പറഞ്ഞു.

അപൂർവ്വങ്ങളിൽ അപൂർവമെന്നാണ് ഷാരോൺ വധക്കേസിനെ കോടതി നിരീക്ഷിച്ചത്. കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഒന്നാം പ്രതി ​ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചത്.

രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറിന് മൂന്ന് വർഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്.

#Sharon's #friend #Rijin #happy #with #verdict.

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories