തിരുവനന്തപുരം: (truevisionnews.com) ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തി കൊലപ്പെടുത്തിയ ഷാരോണ്‍ രാജ് പ്രണയത്തിന്‍റെ അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും പ്രണയിനിയെ സ്നേഹിച്ചിരുന്നുവെന്നും കോടതി.

ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചണ് വിഷം നൽകിയത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും കോടതി വ്യക്തമാക്കി.
സ്നേഹബന്ധം തുടരുമ്പോഴും കൊലപാതകത്തിന് ശ്രമിച്ചു. ജ്യൂസിൽ എന്തോ ഉണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതുകൊണ്ടാണ് വേണ്ട എന്ന് പറഞ്ഞിട്ടും ഷാരോൺ വീഡിയോ റെക്കോർഡ് ചെയ്തത്.
ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കയിലും ഷാരോൺ വിളിച്ചത്.
ഷാരോണുമായ് സംസാരിക്കുന്ന സമയം തന്നെ വിവാഹമുറപ്പിച്ച ആളുമായി ഗ്രീഷ്മ സംസാരിക്കുന്നുണ്ടായിരുന്നു. പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി പറഞ്ഞു.
ഷാരോൺ ഗ്രീഷ്മയെ അന്ധമായി വിശ്വസിച്ചു. കൊലപ്പെടുത്താനാണ് തന്നെ വിളിക്കുന്നതെന്ന് ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകിയത്.
പ്രതിയുടെ പ്രായം കോടതി കണക്കിൽ എടുക്കുന്നില്ല. തനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. അതുകൊണ്ടാണ് ഷാരോണിൻ്റെ കുടുംബത്തെ കോടതിക്ക് അകത്തേക്ക് വിളിച്ചത്.
നേരത്തെ കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് വാദവും തെറ്റാണ്. വധശ്രമം ഇതിൽ തന്നെ തെളിഞ്ഞിട്ടുണ്ട്. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസിൽ നിന്ന് വഴി തിരിച്ചുവിടാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
#court #said #SharonRaj #slave #love #loved #her #even #her #deathbed.
