#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ
Jan 20, 2025 11:37 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്.

ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി.

ജഡ്ജിയാണ് മൂവരെയും കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്.  വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം.

അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.

പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല.

പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ജ്യൂസില്‍ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതിനാലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കാതിരുന്നത്.

എന്തോ പിശക് ഉണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അഗാതമായ പ്രണമായിരുന്നു ഷാരോണിന്. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല.

ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു. വാവേ എന്നാണ് വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.


#Death #sentence #first #accused #Sharon #murder #case.

Next TV

Related Stories
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

Feb 6, 2025 07:53 PM

കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ്...

Read More >>
കോഴിക്കോട് വടകരയിൽ നേർച്ച ഭക്ഷണത്തിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Feb 6, 2025 07:40 PM

കോഴിക്കോട് വടകരയിൽ നേർച്ച ഭക്ഷണത്തിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

തോടന്നൂരിലെ മദ്രസയിൽ എത്തിയ കുട്ടികൾക്കാണ് അസ്വസ്ഥത...

Read More >>
കോഴിക്കോട് നരിക്കുനിയിൽ കൈകാലുകൾ പുറത്തേക്കിട്ട് തുറന്ന ജീപ്പിൽ യുവാക്കളുടെ അപകടകരമായ യാത്ര

Feb 6, 2025 07:36 PM

കോഴിക്കോട് നരിക്കുനിയിൽ കൈകാലുകൾ പുറത്തേക്കിട്ട് തുറന്ന ജീപ്പിൽ യുവാക്കളുടെ അപകടകരമായ യാത്ര

വാഹനം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ആർ ടി ഒ...

Read More >>
Top Stories