#jobvisafraud | യുകെയിലേക്ക് ജോബ് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 22 ലക്ഷം; യുവതിയും സുഹൃത്തും അറസ്റ്റിൽ

#jobvisafraud | യുകെയിലേക്ക് ജോബ് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 22 ലക്ഷം; യുവതിയും സുഹൃത്തും അറസ്റ്റിൽ
Jan 15, 2025 08:20 PM | By Athira V

തൃശൂര്‍: ( www.truevisionnews.com) ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിലായി.

പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി സുരേഷും സംഘവും പിടികൂടിയത്.

കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പൊലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.

2023 ആഗസ്റ്റ് മാസം മുതൽ 2024 ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ട്. 128400 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.

നിമ്മിയുടെ നിർദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നൽകിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടു കാർക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. .കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

#22lakh #extorted #saying #would #fix #job #visa #UK #woman #her #friend #arrested

Next TV

Related Stories
അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 01:49 PM

അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ...

Read More >>
കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ് അപകടം

Jul 18, 2025 12:45 PM

കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ് അപകടം

കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ്...

Read More >>
അതീവ ജാഗ്രത നിർദേശം; കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക് തുറക്കും

Jul 18, 2025 12:35 PM

അതീവ ജാഗ്രത നിർദേശം; കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക് തുറക്കും

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക്...

Read More >>
ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2025 12:28 PM

ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall