#murder | കാപ്പാ കേസ് പ്രതി അയൽവാസിയെ അടിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

#murder |    കാപ്പാ കേസ് പ്രതി അയൽവാസിയെ അടിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Jan 13, 2025 08:18 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് പൊലീസ് പിടിയിലായത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ഓട്ടോയിൽ കയറി വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. വീടിന് മുന്നിലിട്ടാണ് അയൽവാസിയെ അടിച്ചുകൊലപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

#Thrissur #Mala #Kappa #case #accused #beat #neighbor #death

Next TV

Related Stories
അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 01:49 PM

അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ...

Read More >>
കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ് അപകടം

Jul 18, 2025 12:45 PM

കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ് അപകടം

കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ്...

Read More >>
അതീവ ജാഗ്രത നിർദേശം; കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക് തുറക്കും

Jul 18, 2025 12:35 PM

അതീവ ജാഗ്രത നിർദേശം; കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക് തുറക്കും

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക്...

Read More >>
ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2025 12:28 PM

ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall