കൊല്ലം:( www.truevisionnews.com) ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനാണ് മരിച്ചത്.
മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാറിലുണ്ടായിരുന്ന മറ്റു നാലു പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അപകടം നടന്ന ഉടനെ ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
#Sabarimala #pilgrims #car #collides #with #tourist #bus #Two #dead #three #injured