തിരുവനന്തപുരം: ( www.truevisionnews.com) അതിജീവനത്തിൻ്റെ കഥയാണ് വെള്ളാർ മല സ്കൂളിലെ തങ്കമണി ടീച്ചർക്കു പറയാനുള്ളത്.
ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം അവതരിപ്പിച്ച ഓരോ കുട്ടികളുടെയും കൈമുതൽ.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്ന സംഘ നൃത്തം അവതരിപ്പിച്ചത് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളാണ്.
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ അപ്പാടെ തകർന്നു പോയതാണ് വെള്ളാർമല സ്കൂൾ. ഇവിടെ നൃത്തം അവതരിപ്പിച്ച ഓരോ വിദ്യാർത്ഥികളുടെയും ജീവിതം മുണ്ടക്കൈ ദുരന്തത്തിന്റെ പ്രഹരം ഏർക്കേണ്ടി വന്നതാണ്. ശിവപ്രിയ,സാധിക,വൈഗ ഷിബു, അർഷിത,അശ്വിനി വീണ,അഞ്ജന , റഷീഗ തുടങ്ങിയ വിദ്യാർത്ഥികളാണ് നൃത്തം അവതരിപ്പിച്ചത്.
മുണ്ടക്കയം ചൂരൽമല ദുരന്തത്തിനെ ആസ്പദമാക്കിയാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ ആത്മവിശ്വാസത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ളതായിരുന്നു ഈ നൃത്തരൂപത്തിന്റെ കാതൽ. അനിൽ സാറാണ് നൃത്തത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.
മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് മേപ്പാട് സ്കൂളിലാണ്. ആത്മവിശ്വാസം കൈമുതലാക്കി ദുരന്തം ഏല്പിച്ച പ്രഹരത്തിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുകയാണ് ഇവരോരുത്തരും
Article by Sivani R
ICJ Calicut Press Club 8078507808
#Thangamani #teacher #children #continue #move #forward #with #self #confidence