#UmathomasMLA | 'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്

 #UmathomasMLA |  'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്
Jan 4, 2025 08:59 AM | By Jain Rosviya

കൊച്ചി: (truevisionnews.com) പ്രതീക്ഷയായി ആശുപത്രിയിലെ ഐസിയുവില്‍ നിന്നും ഉമാ തോമസ് എംഎല്‍എ എഴുതിയ കത്ത്. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നത്.

'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉമാ തോമസ് എഴുന്നേറ്റിരുന്നു. തുടര്‍ന്ന് മക്കളോട് പറയാനുള്ള കാര്യങ്ങളാണ് എഴുതിയത്.

വാടകവീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് കുറിപ്പ്.

പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടക വീട്ടിലാണ് ഉമാ തോമസ് എംഎല്‍എയും മക്കളും താമസിച്ചിരുന്നത്.

പണി പൂര്‍ത്തിയായി സ്വന്തം വീട്ടിലേക്ക് മാറാന്‍ നില്‍ക്കുന്നതിനിടെയാണ് അപകടം. വീട് മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചാണ് കുറിപ്പ്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.

എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെന്റിലേറ്ററില്‍ തുടരും.

#collect #all #goods #letter #written #Umathomas #MLA #her #own #handwriting

Next TV

Related Stories
#ksrtcbusaccident | 'ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ‍ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു'; ഞെട്ടൽ മാറാതെ യാത്രക്കാർ

Jan 6, 2025 11:00 AM

#ksrtcbusaccident | 'ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ‍ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു'; ഞെട്ടൽ മാറാതെ യാത്രക്കാർ

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം തിരികെവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ്...

Read More >>
#Naveenbabu | എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

Jan 6, 2025 10:48 AM

#Naveenbabu | എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി....

Read More >>
#ksrtcbusaccident | ബ്രേക്ക് നഷ്ടമായി; കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി

Jan 6, 2025 09:37 AM

#ksrtcbusaccident | ബ്രേക്ക് നഷ്ടമായി; കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി

മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ്...

Read More >>
#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

Jan 6, 2025 09:11 AM

#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ള 80 കോടി രൂപ നൽകാത്തതാണിതിന് കാരണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്...

Read More >>
#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Jan 6, 2025 09:04 AM

#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് ആക്രമണം...

Read More >>
Top Stories