#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി
Jan 4, 2025 10:01 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലിനെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി ഉയർന്നത്.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മ പൊലീസ് മർദ്ദനത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

ഡിസംബർ 31 ന് രാത്രിയാണ് സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ.

ഈ സമയത്ത് അഖിലിൻ്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായതോടെ വീടിന് മുന്നിലെ റോഡിലേക്ക് മാറിനിന്നു.

ഈ സമയം അച്ഛനും മകനും തമ്മിൽ തർക്കം നടക്കുന്നത് അറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. ഇവർ റോഡിൽ നിൽക്കുകയായിരുന്ന നിഖിലിനെ കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി.

നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം.

നിഖിലിന്റെ അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.

#Beating #between #father #son #youngman #who #tried #hold #back #beaten #police #complaint

Next TV

Related Stories
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

Jan 6, 2025 08:52 PM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

പേഴയ്ക്കാപ്പിള്ളി കൈനികരകാവിനു സമീപമായിരുന്നു...

Read More >>
#PVAnwar  |   നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം; പി വി അന്‍വര്‍ പുറത്തിറങ്ങി

Jan 6, 2025 08:33 PM

#PVAnwar | നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം; പി വി അന്‍വര്‍ പുറത്തിറങ്ങി

ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂര്‍ സബ് ജയിലില്‍...

Read More >>
#hmpvvirus | എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Jan 6, 2025 08:29 PM

#hmpvvirus | എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി...

Read More >>
#Sobhasurendran |  സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത് -ശോഭാ സുരേന്ദ്രൻ

Jan 6, 2025 08:07 PM

#Sobhasurendran | സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത് -ശോഭാ സുരേന്ദ്രൻ

കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രൻ്റെ...

Read More >>
KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി  കെകെ രമ

Jan 6, 2025 04:04 PM

KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി കെകെ രമ

പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു....

Read More >>
Top Stories