ചെന്നൈ: (truevisionnews.com) സഹായിക്കാനെന്ന വ്യാജേന യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പിടിയിൽ
ഇറോഡ് റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ വിഭാഗത്തിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന സെന്തിൽ കുമാറാണ് പിടിയിലായത്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സഹായിക്കാനെന്ന വ്യാജേന ലഗേജുകളുമായി കടന്നുകളയുന്നതായിരുന്നു ഇയാളുടെ രീതി.
ആറ് വർഷത്തോളമായി ഇയാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്നുണ്ട്.
മധുര റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
30 പവന്‍ സ്വര്‍ണവും 30 ഫോണും 9 ലാപ്‌ടോപ്പും 2 ഐപാഡുകളും ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. അതേസമയം മധുര, കരൂര്‍, വൃദ്ധാചലം, ഇറോഡ്, തിരുനെല്‍വേലി സ്റ്റേഷനുകളിലെ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി ഇയാൾ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ച ബാഗുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക റാക്കും ഇയാള്‍ നിര്‍മ്മിച്ചിരുന്നു. ഇറോഡില്‍ താമസിച്ചിരുന്ന വീട്ടിലും സമാനമായ രീതിയില്‍ സൗകര്യം ഒരുക്കിയിരുന്നു.
#Railway #employee #arrested #stealing #passenger #bags