ആലപ്പുഴ : ( www.truevisionnews.com ) ദേശീയപാതയില്‍ ചേര്‍ത്തല പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.
തണ്ണീര്‍മുക്കം പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാരനാട് വേങ്ങയില്‍ വെളിംപറമ്പില്‍ അശ്വതി ഭവനം അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ രതി (60) യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11.30 ന് ആയിരുന്നു അപകടം. രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അപ്പുക്കുട്ടന്‍ നായര്‍ക്ക് നിസാര പരിക്കേറ്റു.
മകള്‍: അശ്വതി. മരുമകന്‍ : കൃഷ്ണപ്രസാദ്.
#accident #Cherthala #national #highway #lorry #hit #scooter #passenger #met #tragicend