#suicidecase | ഡിസിസി ട്രഷററുടെ മരണം; വിജിലൻസ് അന്വേഷിക്കും, ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരായ ആരോപണവും പരിധിയിൽ വരും

#suicidecase | ഡിസിസി ട്രഷററുടെ മരണം; വിജിലൻസ് അന്വേഷിക്കും, ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരായ ആരോപണവും പരിധിയിൽ വരും
Jan 4, 2025 10:15 AM | By Athira V

കൽപ്പറ്റ: ( www.truevisionnews.com) വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണവും അന്വേഷിക്കും.

എൻഎം വിജയൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായത്.

അതേസമയം, രണ്ട് ബാങ്കുകളിലായി എൻഎം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ ബാധ്യത എങ്ങനെ വന്നുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. എൻ എം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ, എൻ എം വിജയന് അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്.

താളൂർ സ്വദേശി പത്രോസ് എൻ എം വിജയൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കെതിരെ അർബൻ ബാങ്ക് നിയമന തട്ടിപ്പ് ആരോപിച്ചും പരാതി നൽകിയിരുന്നു.

#Death #DCC #Treasurer #Vigilance #will #investigate #allegation #against #MLA #ICBalakrishnan #will #also #come #under #ambit

Next TV

Related Stories
#suicide |  കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

Jan 6, 2025 11:56 AM

#suicide | കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന്...

Read More >>
#VDSatheesan  |  'അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല' - വി ഡി സതീശൻ

Jan 6, 2025 11:48 AM

#VDSatheesan | 'അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല' - വി ഡി സതീശൻ

പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത് എന്നും...

Read More >>
#leopard | കണ്ണൂരിൽ ജനവാസ മേഖലയിലെ കേബിൾ കെണിയിൽ പുലി കുടുങ്ങി

Jan 6, 2025 11:37 AM

#leopard | കണ്ണൂരിൽ ജനവാസ മേഖലയിലെ കേബിൾ കെണിയിൽ പുലി കുടുങ്ങി

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ...

Read More >>
#ksrtcbusaccident | 'ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ‍ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു'; ഞെട്ടൽ മാറാതെ യാത്രക്കാർ

Jan 6, 2025 11:00 AM

#ksrtcbusaccident | 'ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ‍ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു'; ഞെട്ടൽ മാറാതെ യാത്രക്കാർ

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം തിരികെവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ്...

Read More >>
#Naveenbabu | എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

Jan 6, 2025 10:48 AM

#Naveenbabu | എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി....

Read More >>
Top Stories