കൽപ്പറ്റ: (truevisionnews.com) വയനാട് മേപ്പാടി പുത്തൂർ വയലിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിയുമായി പോകുമ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർ ആംബുലൻസിൽ ഉണ്ടായിരുന്നു.ഡ്രൈവർ മാനന്തവാടി സ്വദേശി അബ്ദുൾ റഹ്മാന് അപകടത്തിൽ പരിക്കേറ്റു.
വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാനന്തവാടിയിൽ നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
#While #carrying #patient #ambulance #went #out #control #hit #electricity #pole #Five #people #injured
