#Sreenivasanthooneri | കലോത്സവത്തിന്റെ ഹൃദയമാകാൻ; 63-ാംമത് സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കിയത് ശ്രീനിവാസൻ തൂണേരിയുടെ തൂലിക

#Sreenivasanthooneri | കലോത്സവത്തിന്റെ ഹൃദയമാകാൻ; 63-ാംമത് സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കിയത് ശ്രീനിവാസൻ തൂണേരിയുടെ തൂലിക
Dec 29, 2024 12:29 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) ജനുവരി നാല് മുതൽ തുടക്കമാകുന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനത്തിന് കോഴിക്കോട് ജില്ലയിലെ തൂണേരി സ്വദേശി ശ്രീനിവാസന്റെ തൂലിക ജന്മമേകി.

കേരളത്തിന്റെ സാംസ്കാരികത്തനിമയും നവോത്ഥാനകാലവുമെല്ലാം ഉൾക്കൊള്ളിച്ച് ഒരുക്കിയ സ്വാഗത ഗാനത്തിന് 20 വരികളാണ് ഒരുക്കിയിട്ടുള്ളത്.

ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ ജാതിയതയ്ക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങളെയും ഉൾക്കൊള്ളിക്കുന്നുണ്ട്.

ഗാനത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് കാവാലം ശ്രീ കുമാറാണ് .

സ്വാഗതഗാനത്തിന് കലാമണ്ഡലം ടീം നൃത്താവിഷ്‌കാരമൊരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

കലാമണ്ഡലത്തിൽ നിന്നുള്ളവരും സ്‌കൂൾകുട്ടികളുമുൾപ്പെടെ 33 പേർ നൃത്തസംഘത്തിലുണ്ടാകും.തനത്‌ കലാരൂപങ്ങളും അരങ്ങിലെത്തും. കലാമണ്ഡലം നർത്തകർ പരിശീലനം നൽകും.

ശ്രീനിവാസൻ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്ത് വരികയാണ്.

ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ, മൊകേരി ഗവ: കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ശ്രീനിവാസൻ തൂണേരിയുടെ വിദ്യാഭ്യാസം.

സ്ക്കൂൾ കാലം മുതൽ കവിതയിൽ സജീവമാണ്. കാലിക്കറ്റ് യൂ. ഇന്റർസോൺ കവിതാ രചനയിൽ നാലുതവണ ഒന്നാം സ്ഥാനവും ഒരുതവണ രണ്ടാം സ്ഥാനവും നേടിയിട്ടുള്ള ശ്രീനി വാസൻ തൂണേരി ഫോ‌ക്ലോ റിൽ ബിരുദാനന്തരബിരുദധാരിയാണ്.

കൂടാതെ തിരൂർ തുഞ്ചൻ ഉത്സവം ദ്രുതകവിതാ പുരസ്ക്കാരം, അങ്കണം സാംസ്ക്കാരിക വേദി ടി.വി. കൊച്ചുബാവ സ്മാരക കവിതാ അവാർഡ് ,എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാരം,നല്ലെഴുത്ത് കാവ്യാങ്കണം അവാർഡ്, ഉത്തര കേരള കവിതാ സാഹിത്യ വേദി അക്കിത്തം സ്മാരക പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മൗനത്തിന്റെ സുവിശേഷം ഇഞ്ചുറി ടൈംഎന്നീകവിതാ സമാഹാരങ്ങളും മഴ മുറിവുകൾ എന്ന ഓഡിയോ കവിതാ സി ഡി യും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഭാര്യ:സ്മിത.

മക്കൾ: നീഹാര, അഗ്നിവേശ്. 

#heart #arts #festival #Welcome #Song #63rd #School #Arts #Festival #penned #Sreenivasanthooneri

Next TV

Related Stories
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

Jul 15, 2025 06:37 PM

ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ നീക്കവുമായി നിധീഷ്

വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ...

Read More >>
'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

Jul 15, 2025 06:28 PM

'തിരിച്ചു വരുമെന്നാണ് വിശ്വാസം’; നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ....

Read More >>
'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയന്‍

Jul 15, 2025 05:21 PM

'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയന്‍

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന്...

Read More >>
Top Stories

//Truevisionall