#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം
Dec 28, 2024 12:09 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com) പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധിയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെ കുടുംബം.

നീതി കിട്ടിയെന്നും ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും കൃപേഷിന്റെ അമ്മ പ്രതികരിച്ചു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മയും പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇരുവരുടേയും അമ്മമാർ പ്രതികരിച്ചത്.

'നീതി കിട്ടി. ഒന്നും പറയാനാകുന്നില്ല. ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത്. ആഗ്രഹിച്ച വിധിയാണ്. കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു', കൃപേഷിന്റെ അമ്മ പ്രതികരിച്ചു.

'എല്ലാ പ്രതികള്‍ക്കും കടുത്തശിക്ഷ കിട്ടണം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കും. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. കോടതിയില്‍ വിശ്വസിക്കുന്നു', ശരത് ലാലിന്റെ അമ്മ പ്രതികരിച്ചു.

ഉന്നതതല ഗൂഢാലോചന ഉണ്ടെന്നും സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും രണ്ട് കുടുംബവും പറഞ്ഞിരുന്നു. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം പ്രതികരിച്ചു.

ചില പ്രതികളെ വെറുതെ വിട്ടു. കുറച്ചുപേർ രക്ഷപ്പെടുന്നതില്‍ നിരാശയുണ്ട്. പ്രോസിക്യൂട്ടറുമായി ആലോചിച്ച് നിയമപരമായി മുന്നോട്ട് പോകുമെന്നും ശരതിന്‍റെ പിതാവ് സത്യനാരായണന്‍ പ്രതികരിച്ചു.

വിധിക്ക് ശേഷം ഇരുവരുടേയും കുടുംബവും കോണ്‍ഗ്രസ് നേതാക്കളും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പം അർപ്പിച്ചു. അതിവെെകാരികമായ രംഗമാണ് സ്മൃതിമണ്ഡലപത്തില്‍ നടന്നത്.

#periya #double #murder #Waiting #for #this #day #legal #battle #will #continue #Sarathin #Kripesh's #family

Next TV

Related Stories
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Dec 28, 2024 10:04 PM

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി....

Read More >>
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
Top Stories