#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ
Dec 28, 2024 05:44 PM | By VIPIN P V

( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ.

പീഡനത്തിന് ഇരയായ പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്.

ബന്ധുവായ സ്ത്രീയോടൊപ്പം പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അലോക് മിശ്ര അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കർശന സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

#year #old #girl #raped #made #pregnant #Father grandfather #uncle #arrested

Next TV

Related Stories
#Congress | 'അമിത് ഷായുടെ വാഹനവ്യൂഹം മൻമോഹൻസിങ്ങിന്റെ വിലാപയാത്ര തടസപ്പെടുത്തി'; ആരോപണവുമായി കോൺ​ഗ്രസ്

Dec 29, 2024 07:59 AM

#Congress | 'അമിത് ഷായുടെ വാഹനവ്യൂഹം മൻമോഹൻസിങ്ങിന്റെ വിലാപയാത്ര തടസപ്പെടുത്തി'; ആരോപണവുമായി കോൺ​ഗ്രസ്

പൊതുജനങ്ങളുടെ പങ്കാളിത്തം കുറക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. മൻമോഹൻ സിങ്ങിൻ്റെ മരണം കൊണ്ട് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന്...

Read More >>
#JPNadda | മന്‍മോഹൻ സിംഗിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു -ജെ പി നദ്ദ

Dec 28, 2024 10:46 PM

#JPNadda | മന്‍മോഹൻ സിംഗിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു -ജെ പി നദ്ദ

ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസുകാര്‍...

Read More >>
#founddead |  ഒരു കുടുംബത്തിലെ നാല് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ

Dec 28, 2024 10:03 PM

#founddead | ഒരു കുടുംബത്തിലെ നാല് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ

തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
#drowned |  കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു

Dec 28, 2024 09:39 PM

#drowned | കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു

കോവളം കാണാനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു....

Read More >>
#murder | കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ

Dec 28, 2024 08:07 PM

#murder | കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എ.എസ്.പി പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപതിയിലേക്ക്...

Read More >>
#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

Dec 28, 2024 07:39 PM

#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കി. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാർ...

Read More >>
Top Stories