#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍
Dec 28, 2024 07:39 PM | By VIPIN P V

ലഖ്‌നൗ: ( www.truevisionnews.com ) ഭക്ഷണം വിളമ്പാന്‍ വൈകിയതിനെ തുടർന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍.

മെഹ്താബ് എന്ന യുവാവാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്.

ഡിസംബർ 22ന് ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഏഴ് മാസം മുമ്പാണ് മെഹ്താബിന്റെ വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു.

വധുവിന്റെ കുടുംബം വിവാഹത്തലേന്ന് വരന്റെ ആളുകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വാഗതം ചെയ്യുകയും പിന്നീട് അത്താഴം വിളമ്പുകയും ചെയ്തു.

റൊട്ടി വിളമ്പിയത് വൈകിയെന്നാരോപിച്ച് വരനൊപ്പം വന്ന ഒരാള്‍ ബഹളം വെച്ചു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഉടന്‍ തന്നെ വരൻ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു.

സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കി. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാർ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

സ്ത്രീധനമായി നല്‍കിയ 1.5 ലക്ഷം രൂപ ഉള്‍പ്പെടെ 7 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി വധുവിന്റെ കുടുംബം പരാതിയില്‍ പറഞ്ഞു.

വരന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികാരികളോട് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

#Late #serving #food #groom #withdraws #marriage #marries #relative

Next TV

Related Stories
#crime | മൂന്നാമതും പെൺകുട്ടിക്ക് ജന്മം നൽകി; ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു

Dec 29, 2024 11:08 AM

#crime | മൂന്നാമതും പെൺകുട്ടിക്ക് ജന്മം നൽകി; ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു

പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതി പ്രകാരം മൂന്നാമതും പെൺകുട്ടിക്ക് ജന്മം നൽകിയതുമായി ബന്ധപ്പെട്ട് കാലെയും മൈനയും തമ്മിൽ നിരന്തരമായി...

Read More >>
#borewell | പത്തുവയസുകാരൻ കുഴൽക്കിണറിൽ വീണു, രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

Dec 29, 2024 10:38 AM

#borewell | പത്തുവയസുകാരൻ കുഴൽക്കിണറിൽ വീണു, രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

കുട്ടിയെ രക്ഷിക്കുന്നതിനായി വൻ സംവിധാനങ്ങളാണ്...

Read More >>
#Newbridedeath | ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കേസെടുത്ത് പൊലീസ്

Dec 29, 2024 08:23 AM

#Newbridedeath | ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കേസെടുത്ത് പൊലീസ്

മൂ​ന്ന് വ​ർ​ഷ​മാ​യി വി​ട്ടു​മാ​റാ​ത്ത വ​യ​റു​വേ​ദ​ന ശ​നി​യാ​ഴ്ച അ​സ​ഹ​നീ​യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തൂ​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ്...

Read More >>
#Congress | 'അമിത് ഷായുടെ വാഹനവ്യൂഹം മൻമോഹൻസിങ്ങിന്റെ വിലാപയാത്ര തടസപ്പെടുത്തി'; ആരോപണവുമായി കോൺ​ഗ്രസ്

Dec 29, 2024 07:59 AM

#Congress | 'അമിത് ഷായുടെ വാഹനവ്യൂഹം മൻമോഹൻസിങ്ങിന്റെ വിലാപയാത്ര തടസപ്പെടുത്തി'; ആരോപണവുമായി കോൺ​ഗ്രസ്

പൊതുജനങ്ങളുടെ പങ്കാളിത്തം കുറക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. മൻമോഹൻ സിങ്ങിൻ്റെ മരണം കൊണ്ട് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന്...

Read More >>
#JPNadda | മന്‍മോഹൻ സിംഗിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു -ജെ പി നദ്ദ

Dec 28, 2024 10:46 PM

#JPNadda | മന്‍മോഹൻ സിംഗിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു -ജെ പി നദ്ദ

ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസുകാര്‍...

Read More >>
#founddead |  ഒരു കുടുംബത്തിലെ നാല് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ

Dec 28, 2024 10:03 PM

#founddead | ഒരു കുടുംബത്തിലെ നാല് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ

തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
Top Stories